കുവൈത്തിൽ കോടതി ജോലികൾ സ്വദേശിവത്കരിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോടതി ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തും.ഇതുസംബന്ധിച്ച് നീതിന്യായ മന്ത്രി നവാഫ് അൽ യാസീൻ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രാലയ വക്താവ് ഇൗസ അൽ ബഷീർ പറഞ്ഞു.
സാധ്യമാകുന്ന തസ്തികകളിൽ ഉടൻ വിദേശികളെ ഒഴിവാക്കി കുവൈത്തികളെ നിയമിക്കും. ബാക്കി തസ്തികകളിൽ യോഗ്യരായ കുവൈത്തികളെ വളർത്തിയെടുക്കാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ മേഖല പൂർണമായി സ്വദേശിവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ നീങ്ങുന്നത്. യോഗ്യരായ സ്വദേശികളെ വേണ്ടത്ര ലഭ്യമല്ലാത്തതിനാൽ ചില മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഇത് പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

