വിദ്യാർഥികൾ വഴിയുള്ള കൂപ്പൺ വിൽപന അവസാനിപ്പിക്കണം
text_fieldsകുട്ടികളുടെ കൈവശം വിവിധ കൂപ്പണുകൾ കൊടുത്തുവിടുകയും അവ വിൽപന നടത്തി തുക ശേഖരിക്കാനുള്ള നിർദേശവും കുവൈത്തിലെ പല സ്കൂളുകളിലും പുനരാരംഭിച്ചിരിക്കുകയാണ്. എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് തുടങ്ങിയ ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് കുറഞ്ഞത് അഞ്ചു ദീനാറും ഉയർന്ന ക്ലാസുകളിലെ കുട്ടികൾ കുറഞ്ഞത് പത്തു ദീനാറിന്റെയും കൂപ്പണുകളുമാണ് അടുത്തിടെ ഒരു സ്കൂളിൽനിന്ന് കൊടുത്തുവിട്ടത്.
കൊച്ചു കുഞ്ഞുങ്ങളെ ഇത്തരം ഭിക്ഷാടനത്തിനു നിർബന്ധിക്കുന്ന കൂപ്പൺ വിൽപന ഏറെ പ്രതിഷേധം നേരിട്ടതിനാൽ പത്തു വർഷം മുമ്പ് നിർത്തിയിരുന്നു. അതാണ് ഇപ്പോൾ പുനരാരംഭിച്ചത്.
തങ്ങളുടെ കുഞ്ഞുങ്ങൾ കടകളിലും അയൽവാസികളുടെ അടുത്തും മറ്റും പോയി പിരിവെടുക്കുന്ന ദയനീയാവസ്ഥ സഹിക്കാതെ പല രക്ഷിതാക്കളും സ്വയം കാശു നൽകിയാണ് കുട്ടികളെ മാനസിക സമ്മർദത്തിൽനിന്ന് രക്ഷിക്കുന്നത്. സ്കൂൾ ഫീസ് കൂടാതെ ഭീമമായ തുകക്ക് പുസ്തകങ്ങളും യൂനിഫോമും മറ്റും വാങ്ങിക്കേണ്ടിവരുന്ന അവസ്ഥക്കു പുറമെയാണിത്. കൊച്ചുകുട്ടികളെ മാനസിക സമ്മർദത്തിലാക്കുന്ന നിയമവിരുദ്ധമായ ഈ നിർബന്ധ കൂപ്പൺ വിൽപന അടിച്ചേൽപിക്കുന്നത് സ്കൂൾ അധികൃതർ പുനരാലോചിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

