അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ വ്യാജ ഉല്പന്നങ്ങള് പിടികൂടി
text_fieldsവ്യാജ ഉല്പന്നങ്ങള് പിടികൂടിയ ഷോപ്പിൽ അധികൃതർ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ വ്യാജ ഉല്പന്നങ്ങള് പിടികൂടി. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ജഹ്റയില്‍ നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ബാഗുകളും വസ്ത്രങ്ങളും ഷൂസുകളും കണ്ടെത്തിയത്. വ്യാജ ഉല്പന്നങ്ങള് വില്പന നടത്തിയ ഏഴ് സ്റ്റോറുകള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി സ്ഥാപനങ്ങളെ കമേസ്യൽ പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് ട്രേഡ് മാര്‍ക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ബ്രാന്‍ഡുകളുടെ വ്യാജ ഉല്പന്നങ്ങള് രാജ്യത്ത് എത്തിക്കുന്നവർക്കും വിൽപന നടത്തുന്നവർക്കുമെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് കമേസ്യൽ കൺട്രോൾ ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

