ആരോഗ്യ മന്ത്രാലയ ജീവനക്കാർക്ക് ഒാൺകോസ്റ്റ് മെംബർഷിപ് കാർഡ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് കുവൈത്തിലെ മുൻനിര ഫാമിലി ഗ്രോസർ ആയ ഒാൺകോസ്റ്റ് പ്രത്യേക മെംബർഷിപ് കാർഡ് അനുവദിച്ചു. കോവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പരിഗണിക്കാതെ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് മെംബർഷിപ് കാർഡും പ്രത്യേകാനുകൂല്യങ്ങളും നൽകുന്നത്. ജീവനക്കാർക്ക് വർക്ക് െഎഡി കാർഡ് കാണിച്ച് ഒാൺകോസ്റ്റിൽനിന്ന് മെംബർഷിപ് കാർഡ് സ്വന്തമാക്കാം.
ഇത് ഉപയോഗിച്ച് പ്രവേശന കവാടത്തിലും കാഷ് കൗണ്ടറിലും വരിനിൽക്കാതെ കടക്കാവുന്നതാണ്. കൂടാതെ, മിക്കവാറും ഡിപ്പാർട്മെൻറുകളിൽ 10 ശതമാനം നിരക്കിളവും ലഭിക്കും. ഒാൺകോസ്റ്റിെൻറ കുവൈത്തിലെ 23 സ്റ്റോറുകളിലും ആനുകൂല്യം ലഭ്യമാണ്. ഹോൾസെയിൽ വിലയിൽ റീെട്ടയിൽ ബിസിനസ് എന്ന സങ്കൽപത്തിലാണ് ഒാൺകോസ്റ്റ് പ്രവർത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പ്രത്യേക ചാർജ് ഇൗടാക്കാതെ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഒാൺലൈൻ ഷോപ്പിങ്ങും ഒാൺകോസ്റ്റ് ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
