കുവൈത്തിലേക്ക് തിരിച്ചുവരവ്: പ്രതീക്ഷിക്കുന്നത് വൻ ചെലവ്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരാനും ഇവിടെയെത്തി ഹോട്ടൽ ക്വാറൻറീനിൽ ഇരിക്കാനും കൂടി വൻ ചെലവ് പ്രതീക്ഷിക്കുന്നു. സർക്കാർ സ്വകാര്യ ട്രാവൽ ഗ്രൂപ്പുകളിൽനിന്ന് ടെൻഡർ ക്ഷണിച്ചപ്പോൾ 600 മുതൽ 700 ദീനാർ വരെയാണ് ക്വോട്ട് ചെയ്തത്. വിമാന ടിക്കറ്റ്, മൂന്നുനേരം ഭക്ഷണം ഉൾപ്പെടെ 14 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ, പി.സി.ആർ പരിശോധന എന്നിവയടക്കമാണ് ഇൗ തുക സ്വകാര്യ ഏജൻസികൾ ആവശ്യപ്പെട്ടത്.
ഇത് കൂടുതലാണെന്ന് വിമർശനമുണ്ട്. ഭക്ഷണം ഉൾപ്പെടെ 30 ദീനാറാണ് ഒരു ദിവസം ക്വാറൻറീന് ചെലവ് കണക്കാക്കുന്നത്. നിലവിൽ രണ്ടാഴ്ചയുള്ള ക്വാറൻറീൻ ഏഴുദിവസമാക്കി കുറക്കണമെന്ന നിർദേശവും സർക്കാറന് മുന്നിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഏഴുദിവസമാക്കിയാൽ മൊത്തം ചെലവിൽ 200 ദീനാറിെൻറ കുറവുണ്ടാവും. എന്നാൽ, തന്നെയും ചെലവ് അധികമാണെന്നാണ് വിലയിരുത്തൽ.
ഒരു വശത്തേക്ക് പരമാവധി വിമാന ടിക്കറ്റ് നിരക്ക് 100 ദീനാറിൽ താഴെയേ വരൂ. ഗാർഹികത്തൊഴിലാളികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇതിെൻറ ചെലവ് സ്പോൺസർമാർ വഹിക്കണം. അതുകൊണ്ട് തന്നെ അമിത നിരക്കിനെതിരെ സ്വദേശികളിൽനിന്ന് സമ്മർദ്ദമുണ്ട്. അയൽ രാജ്യങ്ങളിൽ 300 -350 ദീനാറിനുള്ളിൽ ചെലവ് വരുന്ന സേവനത്തിന് ഇവിടെ മാത്രം ഇത്ര ചെലവ് വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സ്വദേശികൾ പറയുന്നത്. സർക്കാർ ഇതുവരെ ഒരു ഏജൻസിയുടെയും പാക്കേജ് അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

