അഴിമതി: രഹസ്യവിവരം നൽകുന്നവരെ സംരക്ഷിക്കും
text_fieldsകുവൈത്ത് സിറ്റി: അഴിമതി സംബന്ധിച്ച രഹസ്യ വിവരം നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി.
അഴിമതി തടയുകയെന്ന നല്ല ഉദ്ദേശ്യത്തോടെ രഹസ്യവിവരം നൽകുന്നവരുടെ പ്രാധാന്യം അംഗീകരിക്കുന്നു. അന്വേഷണ ഭാഗമായി ഇവരുടെ വിവരം പുറത്തുവിടില്ല. നിയമം അനുശാസിക്കുന്ന എല്ലാ പരിരക്ഷയും അവർക്ക് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ രാജ്യത്തെ ചില പ്രമുഖ സ്പോർട്സ് ക്ലബ് മേധാവികൾക്കെതിരെ അഴിമതിക്കേസ് ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

