Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഴി​മ​തി...

അ​ഴി​മ​തി പെ​ർ​സെ​പ്ഷ​ൻ ഇ​ൻ​ഡ​ക്സ്: മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് കു​വൈ​ത്ത്

text_fields
bookmark_border
corruption perceptions index
cancel

കു​വൈ​ത്ത് സി​റ്റി: ആ​ഗോ​ള അ​ഴി​മ​തി പെ​ർ​സെ​പ്ഷ​ൻ ഇ​ൻ​ഡ​ക്സി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് കു​വൈ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം ട്രാ​ൻ​സ്‍പ​ര​ൻ​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ പു​റ​ത്തി​റ​ക്കി​യ അ​ഴി​മ​തി പെ​ർ​സെ​പ്ഷ​ൻ സൂ​ചി​ക​യി​ൽ കു​വൈ​ത്ത് 22 റാ​ങ്കു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​താ​യി കു​വൈ​ത്ത് ആ​ന്റി ക​റ​പ്ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഇ​ബ്രാ​ഹിം അ​റി​യി​ച്ചു.

അ​ഴി​മ​തി ത​ട​യു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ൻ ചേ​ര്‍ന്ന സു​പ്രീം ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് രാ​ജ്യം. അ​ന്താ​രാ​ഷ്ട്ര സൂ​ചി​ക​ക​ളി​ൽ രാ​ജ്യ​ത്തി​ന്റെ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു.​എ​ന്‍ ഉ​ട​മ്പ​ടി​യോ​ടു​ള്ള കു​വൈ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്നും ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

രാ​ജ്യ​ങ്ങ​ളി​ലെ സു​താ​ര്യ​ത​യും, അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളും, പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ളും, പൊ​തു​മേ​ഖ​ല​യി​ലെ അ​ഴി​മ​തി​യും സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ​യും വ്യ​വ​സാ​യി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​വും ശേ​ഖ​രി​ച്ചാ​ണ് പെ​ർ​സെ​പ്ഷ​ൻ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsCorruption Perceptions Index
News Summary - Corruption Perceptions Index-Kuwait Scores Best
Next Story