Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചാൾസ് മൂന്നാമൻ...

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണചടങ്ങ്; കിരീടാവകാശി പങ്കെടുത്തു

text_fields
bookmark_border
King Charles III
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ

അ​സ്സ​ബാ​ഹ് ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വു​മാ​യി ച​ർ​ച്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്റെ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​ങ്കെ​ടു​ത്തു. ല​ണ്ട​നി​ലെ വെ​സ്റ്റ് മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​നി​ധി​യാ​യി ച​ട​ങ്ങി​നെ​ത്തി​യ​ത്.

ബ്രി​ട്ട​നി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വു​മാ​യി വെ​ള്ളി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ക്കി​ങ്ഹാം കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​മീ​റി​ന്റെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​നെ അ​റി​യി​ച്ചു.

ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​നെ അ​ഭി​ന​ന്ദി​ച്ച കി​രീ​ടാ​വ​കാ​ശി കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ​ങ്കി​നെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. കു​വൈ​ത്ത് അ​മീ​റി​നും കി​രീ​ടാ​വ​കാ​ശി​ക്കും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​നും ചാ​ൾ​സ് മൂ​ന്നാ​മ​ൻ ന​ന്ദി അ​റി​യി​ച്ചു.

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സാ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ന്ന​ത പ്ര​തി​നി​ധി സം​ഘ​വും കി​രീ​ടാ​വ​കാ​ശി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് മീ​ഖാ​ത്തി​യു​മാ​യും കി​രീ​ടാ​വ​കാ​ശി ക​ഴി​ഞ്ഞ​ദി​വ​സം ച​ർ​ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ചാ​ൾ​സ് മൂ​ന്നാ​മ​ന്റെ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ശ​നി​യാ​ഴ്ച കി​രീ​ടാ​വ​കാ​ശി കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown PrinceCoronationKing Charles III
News Summary - Coronation of King Charles III; The Crown Prince attended
Next Story