Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊറോണ വൈറസ്​​...

കൊറോണ വൈറസ്​​ ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി

text_fields
bookmark_border
കൊറോണ വൈറസ്​​ ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി
cancel

കുവൈത്ത്​ സിറ്റി: കൊറോണ വൈറസിനെറ ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി. ഏതാനും പേർക്ക്​ ഡെൽറ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ അറിയിച്ചു.

വൈറസുകളുടെ ജനിതക പരിശോധന കൃത്യമായി നടത്തുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച വൈറസ്​ കണ്ടെത്തിയത്​ കുവൈത്ത്​ നിരീക്ഷിക്കുന്നുണ്ട്​. ഇവ കുവൈത്തിലെത്താതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തുന്നു. കുവൈത്തിലേക്ക്​ ഇന്ത്യയിൽനിന്ന്​ യാത്രാവിമാനങ്ങൾ നിർത്തിയിരിക്കുകയാണ്​. അതുകൊണ്ടുതന്നെ ഇന്ത്യയിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ ഇൗ വൈറസ്​ എത്തിയിരിക്കാൻ സാധ്യത കുറവാണ്​.

62 രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ട്​. മറ്റേതെങ്കിലും രാജ്യത്തുനിന്നാകും കുവൈത്തിലെത്തിയതെന്നാണ്​ കരുതുന്നത്​. ഇന്ത്യൻ വകഭേദത്തിന്​​ വ്യാപന ശേഷി കൂടുതലാണെന്നാണ്​ വിലയിരുത്തൽ. കുവൈത്തിലെത്തിയ ഡെൽറ്റ വകഭേദം കൂടുതൽ പേരിലേക്ക്​ വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അബ്​ദുല്ല അൽ സനദ്​ കുവൈത്ത്​ വാർത്താ ഏജൻസിയോട്​ പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story