Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഹകരണ സംഘങ്ങളിൽ 70 ...

സഹകരണ സംഘങ്ങളിൽ 70 കഴിഞ്ഞ ജീവനക്കാരെ ഒഴിവാക്കും

text_fields
bookmark_border
സഹകരണ സംഘങ്ങളിൽ 70   കഴിഞ്ഞ ജീവനക്കാരെ ഒഴിവാക്കും
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ സഹകരണ സംഘങ്ങളിലും യൂനിയനുകളിലും ജോലി ചെയ്യുന്ന 70 വയസ്സിന് മുകളിൽ പ്രായമുള്ള തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും മന്ത്രാലയം സർക്കുലർ അറിയിച്ചു.

70 വയസ്സ് പിന്നിട്ട ജീവനക്കാരുടെ പട്ടിക ഒരു മാസത്തിനകം തയാറാക്കി സമർപ്പിക്കാനാണ് നിർദേശം. തുട​ർന്ന് നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് ഇവരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കും.

ഒഴിവാക്കുന്ന ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളും സേവനാനന്തര ആനുകൂല്യവും പൂർണമായും ലഭ്യമാക്കണമെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കുക, സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾക്കായാണ് 70 മുകളിലുള്ളവരെ ഒഴിവാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സഹകരണ സംഘങ്ങളിൽ 70 കഴിഞ്ഞ ജീവനക്കാരെ ഒഴിവാക്കും
Next Story