Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് വിസിറ്റ് വിസ റസിഡൻസി വിസയാക്കൽ: ഈ വിഭാഗക്കാർക്ക് അപേക്ഷിക്കാം

text_fields
bookmark_border
കുവൈത്ത് വിസിറ്റ് വിസ റസിഡൻസി വിസയാക്കൽ: ഈ വിഭാഗക്കാർക്ക് അപേക്ഷിക്കാം
cancel

കുവൈത്ത് സിറ്റി: എൻട്രി വിസിറ്റ് വിസകൾ സാധാരണ റസിഡൻസി വിസകളിലേക്ക് മാറ്റാൻ കഴിയുക അഞ്ച് വിഭാഗങ്ങളിൽപ്പെട്ട പ്രവാസികൾക്ക്. മന്ത്രാലയങ്ങളോ പൊതുസ്ഥാപനങ്ങളോ അതോറിറ്റികളോ നൽകുന്ന സർക്കാർ പ്രവേശന വിസകളുമായി എത്തുന്ന പ്രവാസികൾക്ക് വിസ മാറ്റത്തിന് അപേക്ഷിക്കാം. എന്നാൽ സർവകലാശാലാ ബിരുദധാരികൾക്കും സാങ്കേതിക മേഖലയിൽ പ്രത്യേക യോഗ്യതയുള്ളവർക്കും മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.

ആശ്രിത വിസയിലോ ടൂറിസ്റ്റ് വിസയിലോ എത്തുന്ന, നിയമപരമായ താമസാനുമതിയുള്ള പ്രവാസികളുടെ ആശ്രിതർക്കും ഇത് ബാധകമാണ്. തൊഴിൽ വിസയിൽ എത്തി താമസാനുമതി നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും അടിയന്തര സാഹചര്യത്തിൽ കുവൈത്തിൽ നിന്ന് മടങ്ങേണ്ടിവരികയും ഒരു മാസത്തിൽ താഴെ മാത്രം വിദേശത്ത് കഴിയുകയും ചെയ്ത പ്രവാസികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

റെസിഡൻസി വിഭാഗം ഡയറക്ടർ ജനറലിന്റെ വിവേചനാധികാരത്തിന് വിട്ട കേസുകൾക്കും ബാധകമാണ്. വീട്ടുജോലിക്കാർക്കും സമാനമായ വിഭാഗത്തിൽപ്പെട്ടവർക്കും ആനുകൂല്യം ഉപയോഗിക്കാം. 150 ദീനാർ ഫീസ് അടച്ച് ഈ വിഭാഗം വിദേശികൾക്ക് തങ്ങളുടെ എൻട്രി വിസിറ്റ് വിസകൾ സാധാരണ റസിഡൻസി വിസകളിലേക്ക് മാറ്റാം. വീട്ടുജോലിക്കാരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രത്യേക ഫീസ് അടച്ച് ചില വിഭാഗം വിദേശികൾക്ക് തങ്ങളുടെ എൻട്രി വിസിറ്റ് വിസകൾ സാധാരണ റസിഡൻസി വിസകളിലേക്ക് മാറ്റാമെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ചയാണ് അറിയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കുവൈത്ത് വിസിറ്റ് വിസ റസിഡൻസി വിസയാക്കൽ
Next Story