മൂന്ന് നോമ്പ് കൺവെൻഷൻ
text_fieldsകുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ച് കൺവെൻഷൻ നടത്തുന്നു.
മെറ്റനോയിയ എന്ന പേരിൽ ഫെബ്രുവരി ഒമ്പതു മുതൽ 11 വരെ നടത്തുന്ന വചനശുശ്രൂഷകൾക്ക് മലങ്കരസഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനത്തിലെ പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് വലിയപള്ളി വികാരിയും അടൂർ തപോവൻ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പലും സുവിശേഷ പ്രസംഗകനുമായ ഫാ. ജെറിൻ ജോൺ നേതൃത്വം നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
