Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലിന്യം തള്ളുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കാൻ നിർദേശം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിലും കുവൈത്ത് തീരത്തും മറ്റു പൊതു സ്ഥലങ്ങളിലും മാ ലിന്യം തള്ളുന്നത് കണ്ടുപിടിക്കാൻ നിരീക്ഷണം ശക്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാല യം ആക്ടിങ് അണ്ടർ സെക്രട്ടറി ശൈഖ് ഫൈസൽ നവാഫ് അസ്സബാഹ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്ക് നിർദേശം നൽകി. മന്ത്രാലയത്തിെൻറ കൺട്രോൾ റൂം സന്ദർശിച്ച് നിരീക്ഷണ കാമറകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഉദ്യോഗസ്ഥ തലത്തിൽ നിർദേശം നൽകിയത്. അലക്ഷ്യമായും അപകടകരമായും വാഹനമോടിക്കുന്നതും ശക്തമായ നിരീക്ഷണത്തിലൂടെ പിടികൂടണമെന്ന് അദ്ദേഹം നിർദേശിച്ചു.
കൺട്രോൾ റൂമിെൻറ പ്രവർത്തനത്തിൽ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. റോഡ് നിരീക്ഷണ കാമറകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിലവിൽ അമിത വേഗം കണ്ടെത്തുന്നതിന് 570 നിരീക്ഷണ കാമറകളാണുള്ളത്. ഇത് 1000 ആയി ഉയർത്തുമെന്നാണ് വിവരം. പുതിയ റോഡുകൾ ഗതാഗത യോഗ്യമാകുന്നതോടെ നിരീക്ഷണ കാമറകളുടെ എണ്ണം വീണ്ടും കൂട്ടേണ്ടി വരും.
രാത്രികാലങ്ങളിലും മറ്റും റോഡുകളിൽ യുവാക്കൾ വാഹനം കറക്കി നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ കണ്ടെത്താൻ മൊബൈൽ നിരീക്ഷണ കാമറകൾ ഉപയോഗപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story