Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഉ​ച്ച​ഭാ​ഷി​ണി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

text_fields
bookmark_border
ഉ​ച്ച​ഭാ​ഷി​ണി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ​ള്ളി​ക​ളി​ലെ സം​ഭാ​വ​ന ശേ​ഖ​ര​ണം, ത​റാ​വീ​ഹ് ന​മ​സ്കാ​ര​ങ്ങ​ൾ, ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ എ​ന്നി​വ​യി​ൽ ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം പ​ള്ളി വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. അ​ഞ്ചു നേ​ര​ത്തെ ന​മ​സ്കാ​ര സ​മ​യ​ത്തും, ത​റാ​വീ​ഹ്, ഖി​യാം ന​മ​സ്കാ​ര സ​മ​യ​ത്തും പ​ള്ളി​ക​ൾ​ക്ക് പു​റ​ത്തു​ള്ള ഉ​ച്ച​ഭാ​ഷി​ണി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​സ്ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ക​ക്ഷി​ക​ൾ ഒ​ഴി​കെ ആ​ർ​ക്കും പ​ള്ളി​ക​ൾ​ക്കു​ള്ളി​ൽ പ​ണ​മാ​യോ ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കാ​ൻ പാ​ടി​ല്ല. ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ഐ​ഡ​ന്റി​റ്റി​യും യോ​ഗ്യ​ത​പ​ത്ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ചാ​ണ് അം​ഗീ​കാ​രം ന​ൽ​കു​ക. അം​ഗീ​കൃ​ത ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ

പ​ള്ളി​യി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ​ള്ളി ഇ​മാ​മു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​നു​മ​തി​ക്കാ​യി ഭ​ര​ണ​കൂ​ട​ത്തി​ന് അ​പേ​ക്ഷ സ​മ​പ്പി​ക്ക​ണം. പ​ള്ളി അ​ങ്ക​ണ​ങ്ങ​ളി​ൽ ത​ന്നെ ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ ന​ട​ത്ത​ണം.

പ്രാ​ർ​ഥ​ന​ക്ക് വി​ളി​ക്കു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ർ മു​മ്പ് ഭ​ക്ഷ​ണം ഒ​രു​ക്കി​വെ​ക്കു​ക​യും ഇ​ഫ്താ​ർ സ​മ​യ​ത്തി​ന് ശേ​ഷം ഭ​ക്ഷ​ണം നീ​ക്കം ചെ​യ്യു​ക​യും വേ​ണം. പ​ള്ളി ഇ​മാ​മി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ, ഇ​ഫ്താ​ർ പ​ദ്ധ​തി​യു​ടെ സം​ഘാ​ട​ക​ർ​ക്കാ​ണ് ഇ​ഫ്താ​ർ ഭ​ക്ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം. ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​റി​വോ അം​ഗീ​കാ​ര​മോ ഇ​ല്ലാ​തെ പ​ള്ളി​യു​ടെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ റ​മ​ദാ​ൻ കൂ​ടാ​ര​ങ്ങ​ൾ, വേ​ലി​ക​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ഘ​ട​ന​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രി​ക്കു​ന്നു. പ​ള്ളി​യു​ടെ മ​തി​ലു​ക​ളോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ക്കു​ന്ന റ​മ​ദാ​ൻ ടെ​ന്റു​ക​ളു​മാ​യി പ​ള്ളി​യു​ടെ വൈ​ദ്യു​തി ബ​ന്ധി​പ്പി​ക്ക​രു​ത്.

ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണം

പ​ള്ളി ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. മു​ൻ​കൂ​ട്ടി അ​നു​മ​തി ഇ​ല്ലാ​തെ പ​ള്ളി​യി​ൽ നി​ർ​മാ​ണം, പ്ര​ധാ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ ഒ​രു ജോ​ലി​യും ന​ട​ത്താ​ൻ അ​നു​വാ​ദ​മി​ല്ല. അ​ന​ധി​കൃ​ത ടെ​ക്നീ​ഷ്യ​ൻ​മാ​ർ​ക്കോ തൊ​ഴി​ലാ​ളി​ക​ൾ​ക്കോ ​​പ​ള്ളി​ക​ൾ​ക്കു​ള്ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കു​ണ്ട്. അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പ​ള്ളി വ​കു​പ്പ് വ​ഴി സ​മ​ർ​പ്പി​ക്ക​ണം.

പ​ള്ളി കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ​ള്ളി​ക​ളു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. പ​ള്ളി ഇ​മാ​മു​ക​ൾ, മ​ത​പ്ര​ഭാ​ഷ​ക​ർ, മു​അ്ദ്ദി​നു​ക​ൾ എ​ന്നി​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Control over speech
Next Story