Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​യ​റ്റു​മ​തി​ക്ക്...

ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണം; ഭ​ക്ഷ്യ​സു​ര​ക്ക് മു​ൻ​ഗ​ണ​ന

text_fields
bookmark_border
ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണം; ഭ​ക്ഷ്യ​സു​ര​ക്ക് മു​ൻ​ഗ​ണ​ന
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ല്ലാ​ത്ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ഉ​യ​ർ​ന്ന വി​ൽ​പ്പ​ന വി​ല നി​ശ്ച​യി​ക്കാ​നു​ള്ള തീ​രു​മാ​ന​വും കൈ​കൊ​ണ്ടു. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഒ​സാ​മ ബൂ​ദാ​യി ഇ​തു സം​ബ​ദ്ധി​ച്ച തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ചു.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ മു​ൻ​കൂ​ർ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ, രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി ചെ​യ്യാ​നാ​കി​ല്ല​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സം​ഘ​ർ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​പ​ണി സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച തീ​യ​തി മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്ക് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. തീ​രു​മാ​നം ലം​ഘി​ക്കു​ന്ന​വ​ർ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വി​പ​ണി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത് ശ​ക്ത​മാ​യി തു​ട​രും. വി​ല സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food securitycontrolpriority
News Summary - Control on rice exports; food security is a priority
Next Story