െഎ.സി.എഫ് ഓക്സിജന്‍ പ്ലാൻറ് ഫഹാഹീല്‍ വിഹിതം ഏൽപിച്ചു
text_fieldsഐ.സി.എഫ് ഓക്സിജന്‍ ഫണ്ട് ഫഹാഹീല്‍ സെന്‍ട്രല്‍ കമ്മിറ്റി വിഹിതം ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് തോന്നിക്കര നാഷനല്‍ സെക്രട്ടറി അബ്ദുല്ല വടകരയെ ഏൽപ്പിക്കുന്നു
ഫഹാഹീല്‍: ഐ.സി.എഫ് പ്രഖ്യാപിച്ച ഓക്സിജന്‍ പ്ലാൻറ് നിർമാണ ഫണ്ടിലേക്കുള്ള ഐ.സി.എഫ് ഫഹാഹീല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ വിഹിതം കൈമാറി. ലളിതമായ ചടങ്ങില്‍ സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് തോന്നിക്കര നാഷനല്‍ സെക്രട്ടറി അബ്ദുല്ല വടകരയെ തുക ഏൽപ്പിച്ചു.
കെയര്‍ ഫോര്‍ കേരള പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എഫ് കേരളത്തില്‍ പ്രതിദിനം 1000 ലിറ്റര്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ നിർമിക്കാവുന്ന പ്ലാൻറ് നിർമിച്ച് നല്‍കുന്നത്. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി നവാസ് ശംസുദ്ദീന്‍, സംഘടനാകാര്യ പ്രസിഡൻറ് വി.യു. ഹാരിസ്, സംഘടനാകാര്യ സെക്രട്ടറി സ്വാദിഖ് തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തുക ശേഖരണത്തിന് നേതൃത്വം നല്കിയ സംഘടനയുടെ സെന്‍ട്രല്‍, യൂനിറ്റ് നേതാക്കളെയും സഹകരിച്ച സുമനസ്സുകളെയും സെന്‍ട്രല്‍ അധ്യക്ഷന്‍ സൈദലവി സഖാഫി തങ്ങള്‍ വാവാട് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

