വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ചു. നേരത്തേ സൗജന്യമായിരുന്ന പല സേവനങ്ങൾക്കും 50 ദീനാർ വരെ ഫീസ് നിർബന്ധമാക്കി. സന്ദർശകർക്കും സ്ഥിരതാമസക്കാർക്കും ഒക്ടോബർ ഒന്നുമുതൽ നിരക്ക് വർധന ബാധമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിെൻറ തീരുമാനം.
സ്ഥിരതാമസക്കാരായ വിദേശികളിൽനിന്നും സന്ദർശന വിസയിലെത്തുന്നവരിൽനിന്നും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. ആരോഗ്യ ഇൻഷുറൻസ് അടക്കുന്നവരും സ്ഥിരതാമസക്കാരുമായ വിദേശികളുടെ പരിശോധനാ ഫീസ് ക്ലിനിക്കുകളിൽ നേരത്തെ ഒരു ദീനാർ ഈടാക്കിയിരുന്നത് രണ്ടു ദീനാർ ആയും ആശുപത്രികളിൽ രണ്ടു ദീനാർ ആയിരുന്നത് അഞ്ചുദീനാർ ആയും വർധിക്കും. ആശുപത്രികളിലെ പ്രത്യേക ഔട്ട് പേഷ്യൻറ് ക്ലിനിക്കുകളിൽ പത്തുദീനാർ ആണ് ഫീസ്. ഇതിനു പുറമെ പ്രാഥമിക ലാബ് ടെസ്റ്റുകൾ റെഗുലർ എക്സ് റേ എന്നിവ ഒഴികെ ഉള്ള എല്ലാ സേവനങ്ങൾക്കും പ്രത്യേക ഫീസ് നൽകേണ്ടിവരും.
ആശുപത്രിയിൽ അഡ്മിറ്റാകുന്നവർ ജനറൽ വാർഡിന് ഓരോ ദിവസത്തിനും പത്തു ദീനാർ നൽകണം. 30 ദീനാർ ആണ് പ്രതിദിന ഐ.സി.യു ഫീസ്. നിലവിൽ ഐ.സി.യു ജനറൽ വാർഡ് എന്നിവയിൽ തികച്ചും സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾക്കാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് സ്വകാര്യ മുറി (പ്രൈവറ്റ് റൂം) ലഭിക്കണമെങ്കിൽ ഓരോ ദിവസത്തിനും 50 ദീനാർ വീതം നൽകുന്നതിന് പുറമെ 200 ദീനാർ കെട്ടിവെക്കുകയും വേണം. മാതൃശിശു ആശുപത്രിയിലെ പരിശോധനക്ക് പത്തു ദീനാറും പ്രസവത്തിന് മൂന്നുദിവസത്തെ ആശുപത്രി വാസം ഉൾപ്പെടെ അമ്പതു ദീനാറും നൽകണം.
മൂന്നു ദിവസത്തിൽ കൂടുതൽ ആശുപത്രിവാസം ആവശ്യമാണെങ്കിൽ അധികമുള്ള ഓരോ ദിവസത്തിനും 10 ദീനാർ വീതം നൽകണം. സന്ദർശന വിസയിലുള്ളവർക്ക് ക്ലിനിക്കുകളിൽ 10 ദീനാറും ആശുപത്രികളിൽ 20 ദീനാറും സ്പെഷൽ ഒ.പി ക്ലിനിക്കുകളിൽ 30 ദീനാറും ആണ് പരിശോധനാഫീസ്. ജനറൽ വാർഡിലെ താമസത്തിന് 150 ദീനാർ കെട്ടിവെക്കുകയും ഓരോ ദിവസത്തിനും 70 വീതം അടക്കുകയും വേണം. 220 ദീനാറാണ് സന്ദർശകവിസയിലുള്ളവരുടെ പ്രതിദിന ഐ.സി.യു ഫീസ്. ചികിത്സ സ്വകാര്യ മുറിയിലാണെങ്കിൽ 130 ദീനാർ പ്രതിദിന വാടകക്ക് പുറമെ 300 ദീനാർ കെട്ടിവെക്കുകയും വേണം. ശസ്ത്രക്രിയകൾ മേജർ ആണെങ്കിൽ 500 ദീനാർ നൽകേണ്ടി വരും. മീഡിയം റിസ്ക് വിഭാഗത്തിൽ പെടുന്നതാണെങ്കിൽ 300 ദീനാർ, മൈനർ ആണെങ്കിൽ 250 ദീനാർ എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുക.
സ്ഥിര താമസക്കാരായ വിദേശികൾ
•ഹെൽത്ത് സെൻററുകളിൽ പരിശോധനക്ക് : രണ്ടു ദീനാർ
•കാഷ്വാലിറ്റിയിലെ പരിശോധന : 5 ദീനാർ
•ഒ.പി വിഭാഗത്തിൽ കാണിക്കുന്നതിന് : 10 ദീനാർ
•ഒരു ദിവസം
സാധാരണ വാർഡിൽ
താമസിക്കുന്നതിന് : 10 ദീനാർ
•ഒരു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ താമസിക്കുന്നതിന് : 30 ദീനാർ
•ഒരു ദിവസം സ്പെഷൽ റൂമിൽ താമസിക്കുന്നതിന് : 50 ദീനാർ
•സ്പെഷൽ റൂമിെൻറ സെക്യൂരിറ്റി ഫീസ് : 200
ദീനാർ
•പ്രസവ ആശുപത്രിയിലെ പരിശോധന ഫീസ് :
10 ദീനാർ
•സാധാരണ പ്രസവം : 50 ദീനാർ
ഹൃദയ ശസ്ത്രക്രിയയുടെ ഭാഗമായി വാൾവിലെ
അടഞ്ഞ ഭാഗം നിർണയിക്കുന്നതിന് : 90 ദീനാർ
സന്ദർശക വിസയിലുള്ളവർക്ക് കടുത്ത നിരക്കുകൾ
ഹെൽത്ത് സെൻററുകളിലെ പരിശോധന: 10 ദീനാർ
•സർക്കാർ ആശുപത്രിലെ അത്യാഹിത വിഭാഗത്തിൽ കാണിക്കുന്നതിന്: 20 ദീനാർ
•ഒ.പി വിഭാഗത്തിലെ പരിശോധനക്ക്: 30 ദീനാർ
•ഒരു ദിവസം ജനറൽ വാർഡിലെ താമസത്തിന് :
70 ദീനാർ
•തീവ്രപരിചരണ വിഭാഗത്തി ൽ ഒരു ദിവസം താമസിക്കുന്നതിന്: 220 ദീനാർ
•സ്പെഷൽ റൂമിൽ ഒരു ദിവസം താമസിക്കുന്നതിന്: 130 ദീനാർ
•ജനറൽ റൂമിലെ ഇൻഷുറൻസ് ഫീസ് : 150 ദീനാർ
•സ്പെഷൽ റൂം സെക്യൂരിറ്റി: 300 ദീനാർ
ഹൃദയ ശസ്ത്രക്രിയ
ഹൃദയ വാൾവിെൻറ അടഞ്ഞ ഭാഗം നിർണയിക്കുന്നതിന്: 700 ദീനാർ
•വാൾവിലെ അടഞ്ഞ ഭാഗം നീക്കുന്നതിന്: 1000 ദീനാർ
•ശസ്ത്രക്രിയ കൂടാതെയുള്ള വാൾവ് മാറ്റത്തിന് : 4500 ദീനാർ
രക്തധമനി വെച്ചുപിടിപ്പിക്കുന്നതിന്: 3000 ദീനാർ
•അവയവങ്ങൾ തുന്നിച്ചേർത്ത് പിടിപ്പിക്കുന്നതിന്: 2500 ദീനാർ
ശസ്ത്രക്രിയ നിരക്കുകൾ
മേജർ ഓപറേഷൻ : 500 ദീനാർ
•മിഡിൽ ഓപറേഷൻ : 300 ദീനാർ
•മൈനർ ഓപറേഷൻ : 250 ദീനാർ
•പ്രത്യേക പരിഗണന വേണ്ട ശസ്ത്രക്രിയ: 600 ദീനാർ
•മൂത്രക്കല്ല് നീക്കുന്ന ഓപറേഷൻ : 150 ദീനാർ
•സാധാരണ മുറിവുകളിൽ
നടത്തുന്ന ശസ്ത്രക്രിയ: 100 ദീനാർ
പ്രസവത്തിന് െചലവേറും
പ്രസവ ആശുപത്രിയിൽ ഒരു പ്രാവശ്യം കാണിക്കുന്നതിന്:
30 ദീനാർ
•സാധാരണ പ്രസവത്തിന് : 400 ദീനാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
