സർക്കാർ ഭൂമിയിലെ നിർമാണങ്ങൾ നീക്കം ചെയ്തു; നിരവധി പ്രവാസികൾ പിടിയിൽ
text_fieldsഅനധികൃത നിർമാണങ്ങൾ അധികൃതർ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: തായ്മ, സുലൈബിയ റെസിഡൻഷ്യൽ ഭാഗങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി നിർമിച്ച വസ്തുക്കൾ നീക്കം ചെയ്തു. ഈ ഭൂമിയിൽ ലൈസൻസില്ലാത്ത വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയതിന് നിരവധി പ്രവാസികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ എന്നിവയുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്.
ക്രമരഹിതമായ യൂനിറ്റുകൾ സ്ഥാപിച്ച വീടുകളുടെ ഉടമകൾക്ക് സെപ്റ്റംബർ 15നകം അവ നീക്കം ചെയ്യണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്.
സമയക്രമം പാലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

