നിർമാണ അവശിഷ്ടങ്ങൾ പരിസ്ഥിതി പ്രശ്നം –മുനിസിപ്പൽ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: നിർമാണ സ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടുന്നതിനെതിരെ മുനിസിപ്പൽ മന്ത്രി വലീദ് അൽ ജാസിം.കരാറുകാർ മാലിന്യം നിക്ഷേപിക്കാൻ കണ്ടെയ്നറുകൾ നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മുനിസിപ്പൽ ഉദ്യോഗസ്ഥർ ഇത് നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
കെട്ടിട നിർമാണ അവശിഷ്ടങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അവശിഷ്ടങ്ങൾ പരിസരത്ത് ഉപേക്ഷിച്ച് പോവുന്ന പ്രവണതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണം. ഇക്കാര്യത്തിൽ കരാറുകാർക്ക് ഉത്തരവാദിത്തമുണ്ട്. നിർദേശം ലംഘിക്കുന്ന കരാറുകാർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

