Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിർമാണ വസ്​തുക്കളുടെ...

നിർമാണ വസ്​തുക്കളുടെ വില കുതിക്കുന്നു; കരാറുകാർ പ്രതിസന്ധിയിൽ

text_fields
bookmark_border
നിർമാണ വസ്​തുക്കളുടെ വില കുതിക്കുന്നു; കരാറുകാർ പ്രതിസന്ധിയിൽ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കെട്ടിട നിർമാണ വസ്​തുക്കളുടെ വില കുതിക്കുന്നതായി റിയൽ എസ്​റ്റേറ്റ്​ വൃത്തങ്ങൾ. കോവിഡ്​ പ്രതിസന്ധിയും ചൈന, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക്​ കസ്​റ്റംസ്​ ഡ്യൂട്ടി ചുമത്തുന്നതുമാണ്​ കുവൈത്തിൽ നിർമാണ അസംസ്​കൃത വസ്​തുക്കൾക്ക്​ വില കയറാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്​.വൻകിട കരാർ കമ്പനികളാണ്​ ഏറ്റവും പ്രയാസപ്പെടുന്നത്​. നഷ്​ടം ഒഴിവാക്കാൻ ഇവർ ഗുണനിലവാരം കുറഞ്ഞ വസ്​തുക്കൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നു.

കരാർ ഏറ്റെടുത്ത സമയത്തെക്കാൾ അസംസ്​കൃത വസ്​തുക്കൾക്ക്​ വൻതോതിൽ വില കയറിയിട്ടുണ്ട്​. ഇത്​ ഭാവിയിൽ തകർച്ചഭീഷണി ഉൾപ്പെടെ സൃഷ്​ടിച്ചേക്കും. കുവൈത്തി ഉൽപന്നങ്ങൾക്ക്​ വിപണി ഉറപ്പുവരുത്താനാണ്​ ഇറക്കുമതിക്ക്​ കസ്​റ്റംസ്​ ഡ്യൂട്ടി ഏർപ്പെടുത്തിയത്​.കോവിഡ്​ പശ്ചാത്തലത്തിൽ പുതിയ വൻകിട പദ്ധതികളെല്ലാം കുവൈത്ത്​ സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്​. അതുകൊണ്ട്​ ഇപ്പോഴത്തെ വിലക്കയറ്റം സർക്കാർ ബജറ്റിനെ കാര്യമായി ബാധിക്കില്ല.

കരാർ എസ്​റ്റിമേറ്റ്​ തുക വർധിപ്പിക്കണമെന്ന്​ കമ്പനികൾ ആവശ്യപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. ഇത്​ സർക്കാർ അംഗീകരിക്കാനിടയില്ല.നേരത്തേ കരാർ ആയതും നിർമാണം ആരംഭിച്ചതുമായ പദ്ധതികളാണ്​ ഇപ്പോൾ നടക്കുന്നത്​. റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ പൊതുവെ മാന്ദ്യം അനുഭവപ്പെടുന്നുണ്ട്​. വലിയ വിഭാഗം വിദേശികൾ നാട്ടിൽ പോയതിനാൽ ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Construction materialsContractors in crisis
Next Story