Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനത്താവള...

വിമാനത്താവള പ്രവർത്തനശേഷി വർധന പരിഗണനയിൽ

text_fields
bookmark_border
വിമാനത്താവള പ്രവർത്തനശേഷി വർധന പരിഗണനയിൽ
cancel
camera_alt

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

സ​ർ​വി​സു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ നി​ല​വി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ടു​ത​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ശേ​ഷി ഉ​യ​ർ​ത്തു​ന്ന​കാ​ര്യം പ​രി​ഗ​ണ​ന​യി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം ഏ​റെ മെ​ച്ച​പ്പെ​ട്ട​തി​നാ​ലാ​ണ്​​ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ നീ​ക്കം ന​ട​ക്കു​ന്ന​ത്.

പ്ര​തി​ദി​നം 10,000 യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. സ​ർ​വി​സു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ടു​ത​ലാ​ണ്. ടി​ക്ക​റ്റ് നി​ര​ക്ക്​ വ​ർ​ധ​ന ത​ട​യാ​ൻ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ അ​നി​വാ​ര്യ​മെ​ന്നാ​ണ് ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കോ​വി​ഡി​െൻറ ആ​ശ​ങ്ക​ജ​ന​ക​മാ​യ സാ​ഹ​ച​ര്യം മാ​റി​യ​താ​യും രാ​ജ്യം സാ​മൂ​ഹി​ക പ്ര​തി​രോ​ധ​ശേ​ഷി എ​ന്ന ല​ക്ഷ്യ​ത്തി​ന്​ അ​ടു​ത്താ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​െൻറ അ​വ​സാ​ന​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്.

വാ​ണി​ജ്യ- വ്യാ​പാ​ര​മേ​ഖ​ല​ക​ളി​ൽ ഈ ​മാ​റ്റം പ്ര​ക​ട​മാ​ണ്. സ്‌​കൂ​ളു​ക​ളി​ൽ ഒ​ന്ന​ര​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. ഈ ​മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ മ​ട​ക്കം സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം​കൂ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച വ്യോ​മ​യാ​ന വ​കു​പ്പി​െൻറ ശി​പാ​ർ​ശ​യും അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​ധി​കം വൈ​കാ​തെ​ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportkuwait city
News Summary - Considering the increase in airport capacity
Next Story