കോൺഗ്രസ് സ്ഥാപകദിനം ആഘോഷിക്കും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 140ാം സ്ഥാപകദിനമായ ഡിസംബർ 28ന് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അറിയിച്ചു. വൈകീട്ട് ഏഴിന് അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.
ഇന്ന് രാജ്യം മാത്രമല്ല, ഇന്ത്യൻ നാഷനൽ കോൺഗ്രസും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അറിയിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിലും ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ വളർച്ചയിലും നിർണായക പങ്കുവഹിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മൂല്യങ്ങളും പ്രസക്തിയും സമൂഹത്തിലേക്ക് കൂടുതൽ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

