സി.ബി.എസ്.ഇ 10, 12 പരീക്ഷാ വിജയികൾക്ക് അനുമോദനം
text_fieldsസി.ബി.എസ്.ഇ 10, 12 പരീക്ഷാ വിജയികൾക്ക് മെമെന്റോകളുമായി
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിലുള്ള സ്റ്റുഡൻസ് ഇന്ത്യ ഫഹാഹീല്‍ എരിയുടെയും ഐവ ഗേൾസ് വിങ് ഫഹാഹീലിന്റെയും സംയുക്താഭിമുഖ്യത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും വിജയിച്ച കുട്ടികളെ അനുമോദിച്ചു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ എം. ഇ.എസ് കല്ലടി കോളേജ് പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി പ്രൊഫസർ ലിംസീർ അലി വിദ്യാർത്ഥികളോട് സംവദിച്ചു.
കുട്ടികൾ അവരുടെ കരിയർ മേഖല തിരഞ്ഞെടുക്കേണ്ടത് മറ്റുള്ളവരുടെ പ്രേരണകളുടെയോ സാമൂഹിക ട്രാൻന്റുകളുടെയോ അടിസ്ഥാനത്തിലല്ല, സ്വന്തം അഭിരുചിക്കും താല്പര്യങ്ങൾക്കും വ്യക്തിത്വത്തിനും അനുസരിച്ചായിരിക്കണമെന്ന് അദ്ദേഹം ഉയർത്തി. കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സാബിക് യൂസഫ് ആശംസ നേർന്നു. ഐവ ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സോജാ സാബിക്ക് സ്വാഗതവും, ഫഹാഹീൽ ഏരിയ സെക്രട്ടറി ഫൈസൽ അബ്ദുള്ള സമാപനവും നടത്തി. ശാൽ നൗഷാദ് ഖിറാഅത്ത് നടത്തി. പരിപാടിയിൽ വിദ്യാർത്ഥികൾക്ക് മെമെന്റോ വിതരണം ചെയ്തു. സി.കെ.അഹ്മദ്, ജുമാൻ, സമിയത്ത് യൂനുസ്, സഫ്‌വാൻ സമീർ, ശിഹാബ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

