മദ്റസ വിദ്യാർഥികളെ അനുമോദിച്ചു
text_fieldsഐ.ഐ.സി പ്രസിഡന്റ് യുനസ് സലീം കോൽക്കളി പരിശീലകൻ ഖാലിദ് മാക്കിന് മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി മദ്റസ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ അബ്ബാസിയ മദ്റസ വിദ്യാർഥികൾക്കും അധ്യാപകർക്കും പി.ടി.എ കമ്മിറ്റി നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു. അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലെ മദ്റസയിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ഹനൂബ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, അബ്ദുൽ റഹ്മാൻ അൻസാരി എന്നിവർ ആശംസയർപ്പിച്ചു. ജംഷിദ് പത്തപ്പിരിയം, മുർഷിദ്, ബദറുദ്ദീൻ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ അഭിനന്ദിച്ചു. കോൽക്കളി പരിശീലിപ്പിച്ച ഖാലിദ് മാക്കിനും അസീസ് നരിക്കോടൻ, ഒപ്പന പരിശീലകർ എന്നിവർക്കും പ്രത്യേക പുരസ്കാരം നൽകി. ഐ.ഐ.സി പ്രസിഡന്റ് യുനസ് സലീം മെമന്റോ കൈമാറി. കുട്ടികൾക്കായി മധുരം വിതരണം ചെയ്തു. പ്രധാനാധ്യാപകൻ സിദ്ദീഖ് മദനി, ആരിഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

