Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ൽ...

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ സെ​മി​നാ​റും ന​ട​ത്തി

text_fields
bookmark_border
free medical camp
cancel
camera_alt

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ

പ്ര​തി​നി​ധി​ക​ൾ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ സ്പോ​ൺ​സ​ർ​മാ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യി മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ, മെ​ഡ്‌ എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ഇ​രു​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ജോ​ബി​ൻ പാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സെ​മി​നാ​ർ, ര​ക്ഷാ​ധി​കാ​രി മ​നാ​ഫ് മ​നു മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി നി​സ്സാ​മു​ൽ ഹ​ഖ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ ആ​ന്റ​ണി ന​ന്ദി പ​റ​ഞ്ഞു. മെ​ഡ്‌ എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ആ​ശു​പ​ത്രി​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ഡോ. ​വ​സീ​ഫ്, അ​ജ്മ​ൽ, മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ അ​ജ​യ്കു​മാ​ർ, ഷ​ഫീ​ക് ഫാ​സി​ൽ, സ​ലാം കു​ഞ്ഞി​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ കാ​ദ​ർ, ഉ​മ്മ​ർ, ലൈ​ജു, ജം​ഷീ​ദ്, സു​ൽ​ഫി, സി​റാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ മു​ഖ്യ സ്പോ​ൺ​സ​ർ​മാ​ർ ആ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ, ഗ​ൾ​ഫ് ഫു​ഡ്സ് ട്രേ​ഡി​ങ്, കൊ​ച്ചി​ൻ സ്റ്റു​ഡി​യോ പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical campSeminar
News Summary - Conducted Free Medical Camp and Health Seminar
Next Story