അഹ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചിച്ചു
text_fieldsകെ.ഐ.ജി കുവൈത്ത്
കുവൈത്ത് സിറ്റി: അഹ്മദാബാദിൽ എയർഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടുണ്ടായ ദുരന്തത്തിൽ കെ.ഐ.ജി കുവൈത്ത് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വിമാനത്തിലെ 241 പേരുടെയും അപകടം നടന്ന സ്ഥലത്തുള്ളവരുടെയും മരണം വേദനിപ്പിക്കുന്നതാണ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു. വിമാന യാത്രകൾ സുരക്ഷിതമാക്കാൻ നടപടികൾ അനിവാര്യമാണെന്നും കെ.ഐ.ജി കുവൈത്ത് ചൂണ്ടികാട്ടി.
ഐ.ഐ.സി
അഹ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ (ഐ.ഐ.സി) അനുശോചിച്ചു. അനേകം പ്രതീക്ഷകളുമായി പറന്നവർ നിമിഷങ്ങൾ കൊണ്ടാണ് ചാരമായി പരിണമിച്ചത്. ഈ നഷ്ടം താങ്ങാനാകാത്തതും എന്നെന്നും പ്രയാസപ്പെടുത്തുന്നതുമാണ്. നഷ്ടപ്പെട്ട മുഴുവൻ മനുഷ്യരുടെയും ദുഃഖത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പങ്കുചേരുന്നയി ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, ആക്ടിങ് സെക്രട്ടറി സഅദ് പുളിക്കൽ എന്നിവർ അറിയിച്ചു.
കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി
ആകസ്മികമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ കുവൈത്ത് പങ്കുചേരുന്നു. ദുരിതത്തിൽപ്പെട്ടവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വേഗത്തിൽ ലഭ്യമാക്കണം. പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ആശ്വാസം ലഭിക്കട്ടെയെന്നും കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി അറിയിച്ചു.
കെ.എം.പി.ആർ.എ
അഹ്മദാബാദിൽ എയർ ഇന്ത്യ വിമാന അപകടത്തിൽ കുവൈത്ത് മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷൻ (കെ.എം.പി.ആർ.എ)അനുശോചിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടം സമൂഹത്തെ അടിമുടി നടുക്കിയിരിക്കുകയാണ്. പരേതരുടെ ആത്മാക്കൾക്ക് ശാന്തിയും ദുഃഖത്തിലായ കുടുംബങ്ങൾക്കു ആത്മബലവും ലഭിക്കട്ടെയെന്ന് കെ.എം.പി.ആർ.എ പ്രസിഡന്റ് സുഹൈൽ അബൂബക്കർ, ജനറൽ സെക്രട്ടറി സമീർ പ്ലാസ, ട്രഷറർ ഉമ്മർ എന്നിവര് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

