സനൽകുമാറിന്റെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsസനൽകുമാറിന്റെ അനുശോചന യോഗത്തിൽനിന്ന്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് മുൻ കേന്ദ്ര ഭാരവാഹിയും മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റുമായിരുന്ന സനൽകുമാറിന്റെ വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് മലയാളി സമൂഹം. മംഗഫ് കല സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷതവഹിച്ചു.
കല ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്, ട്രഷറർ പി.ബി. സുരേഷ്, ജോ.സെക്രട്ടറി പ്രസീദ് കരുണാകരൻ, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി, വൈ.പ്രസിഡന്റ് ബോബൻ ജോർജ്, കല മാതൃഭാഷാ സമിതി കൺവീനർ വിനോദ് കെ ജോൺ, സജീവ് നാരായണൻ (സാരഥി), അനീഷ് ശിവൻ (എൻ.എസ്.എസ്), അരുൺ (കെ.കെ.സി.എ), ഹരിപ്രസാദ് (ഫോക്ക്), പ്രേംരാജ് (പൽപക്), സ്വപ്ന ജോർജ് (വനിതാ വേദി), മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗങ്ങളായ ശ്രീഷ, സീമ, ഷാജിമോൻ എന്നിവർ സംസാരിച്ചു. കുവൈത്തിലെ മാതൃഭാഷ പഠന പ്രവർത്തനങ്ങളിലും കല സാഹിത്യ സാംസ്കാരിക വിഷയങ്ങളിലും നിറ സാന്നിധ്യമായിരുന്നു സനൽകുമാർ എന്ന് സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

