ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsഭാസുരേന്ദ്ര ബാബു
കുവൈത്ത് സിറ്റി: മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ പി.സി.എഫ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഫാഷിസ്റ്റ് തേർവാഴ്ചക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു ഭാസുരേന്ദ്ര ബാബു. പി.ഡി.പി ചെയർമാനും മതപണ്ഡിതനുമായ അബ്ദുൽ നാസർ മഅ്ദനിയടക്കമുള്ള ആളുകൾക്ക് വേണ്ടി സധൈര്യം ശബ്ദിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഫാഷിസ്റ്റ് കാലത്തു ഭയലേശമെന്യേ നീതിക്കു വേണ്ടി ധീരതയോടെ ഭാസുരേന്ദ്ര ബാബു ശബ്ദമുയർത്തി. വേട്ടക്കാർക്കെതിരെ ഇരകൾക്കു വേണ്ടി ധീരതയോടെ പോരാടിയ മനുഷ്യനെയാണ് ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും പി.സി.എഫ് കുവൈത്ത് വിലയിരുത്തി.

