സഈദ് ഫാറൂഖിയുടെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ പണ്ഡിതനും കെ.എൻ.എം മർകസുദ്ദഅ് വ സംസ്ഥാന നിർവാഹക സമിതി അംഗവും അൽ ഫിത്റ ഇസ് ലാമിക് പ്രീ സ്കൂൾ ഡയറക്ടറുമായ സി.എ. സഈദ് ഫാറൂഖിയുടെ വിയോഗത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ അനുശോചിച്ചു. കുവൈത്ത് പ്രവാസിയായിരുന്ന അദ്ദേഹം ഐ.ഐസിയുടെ പ്രവർത്തന മേഖലയിൽ സജീവമായി ഇടപെട്ടിരുന്നു. കുവൈത്ത് പ്രവാസ ജീവിതത്തിന് ശേഷവും ഐ.ഐസി ദഅ് വ സംരഭങ്ങളുമായി ആത്മാർഥമായി ഇടപെട്ടിരുന്ന വ്യക്തിത്വമാണ് സഈദ് ഫാറൂഖി. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും പരലോക വിജയത്തിനായി പ്രാർഥിക്കുന്നതായും ഐ.ഐ.സി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

