Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ന്ത്വ​നം കു​വൈ​ത്ത്...

സാ​ന്ത്വ​നം കു​വൈ​ത്ത് സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം നാ​ളെ

text_fields
bookmark_border
സാ​ന്ത്വ​നം കു​വൈ​ത്ത് സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം നാ​ളെ
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ 'സാ​ന്ത്വ​നം കു​വൈ​ത്ത്' സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 4:30 നു ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും. സം​ഘ​ട​നാം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും, ഒ​പ്പം സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​രും പ​ങ്കെ​ടു​ക്കും.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ൽ, 20 കോ​ടി​യി​ലേ​റെ രൂ​പ രോ​ഗ ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സ, കു​ടും​ബ​സ​ഹാ​യ, ദു​രി​താ​ശ്വാ​സ സേ​വ​ന​ങ്ങ​ളാ​യി രോ​ഗി​ക​ൾ​ക്കും ദു​ർ​ബ്ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും എ​ത്തി​ച്ച് ന​ൽ​കു​വാ​ൻ സാ​ന്ത്വ​നം കു​വൈ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 2025ൽ 1600 ​ഓ​ളം രോ​ഗി​ക​ൾ​ക്കാ​യി, 1.82 കോ​ടി രൂ​പ​യു​ടെ ചി​കി​ത്സാ സ​ഹാ​യ, സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി. ഇ​തി​ൽ കു​വൈ​ത്തി​ലെ ഗാ​ർ​ഹി​ക മേ​ഖ​ല​യി​ലും അ​ടി​സ്ഥാ​ന മേ​ഖ​ല​യി​ലും ജോ​ലി നോ​ക്കു​ന്ന രോ​ഗി​ക​ളും, പ്ര​തി​മാ​സ തു​ട​ർ​ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ൽ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ വേ​ണ്ടി​വ​രു​ന്ന കി​ട​പ്പ്‌ രോ​ഗി​ക​ളും, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ചെ​യ്യു​ന്ന സാ​മ്പ​ത്തി​ക പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളും, സി​ൽ​വ​ർ ജൂ​ബി​ലി സ്പെ​ഷ​ൽ പ്രൊ​ജ​ക്ടും ഉ​ൾ​പ്പെ​ടു​ന്നു. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും മ​റ്റും താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ട്രി​ഡ വി​ശ്രം സ​ങ്കേ​ത്, എ​ല്ലാ ജി​ല്ല​ക​ളി​ലു​മു​ള്ള വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​പ്പോ​രു​ന്നു.

എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളേ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക്‌ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സാ​ന്ത്വ​നം പ്ര​സി​ഡ​ന്റ് ജ്യോ​തി​ദാ​സ്‌ പി.​എ​ൻ, സെ​ക്ര​ട്ട​റി പി.​സ​ന്തോ​ഷ്‌ കു​മാ​ർ, ട്ര​ഷ​റ​ർ ജി​തി​ൻ ജോ​സ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Condolences Kuwait Silver Jubilee Conference Day
Next Story