Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ന്ത്വ​നം കു​വൈ​ത്ത്...

സാ​ന്ത്വ​നം കു​വൈ​ത്ത് ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​നം

text_fields
bookmark_border
സാ​ന്ത്വ​നം കു​വൈ​ത്ത് ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​നം
cancel
camera_alt

സാ​ന്ത്വ​നം കു​വൈ​ത്ത് സി​ൽ​വ​ർ ജൂ​ബി​ലി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

കു​വൈ​ത്ത് സി​റ്റി: സാ​ന്ത്വ​നം കു​വൈ​ത്ത് ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​നം അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ അ​ൽ അ​ൻ​സാ​രി എ​ക്സ്‌​ചേ​ഞ്ച്‌ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മാ​ത്യു വ​ർ​ഗീ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് പി.​എ​ൻ.​ജ്യോ​തി​ദാ​സ്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കു​മാ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജി​തി​ൻ ജോ​സ്‌ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും, റി​ഷി ജേ​ക്ക​ബ്‌ വോ​ള​ന്റി​യേ​ഴ്സി​ന്റെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.​

സി​ൽ​വ​ർ ജൂ​ബി​ലി സു​വ​നീ​ർ 'സ്മ​ര​ണി​ക -2025' ബാ​ബു​ജി ബ​ത്തേ​രി​ക്ക്‌ ന​ൽ​കി സ​ജി ജോ​സ്‌ പ്ര​കാ​ശ​നം ചെ​യ്തു. സു​വ​നീ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത നാ​സ​ർ, സാ​ന്ത്വ​നം ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ടി.​എ​സ്‌.​ശ​ശീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും അ​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നെ​ൽ​സ​ൺ നൈ​നാ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി​ന്നി​ട്ട പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ 1696 രോ​ഗി​ക​ൾ​ക്കാ​യി കോ​ടി 82 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സ-​വി​ദ്യാ​ഭ്യാ​സ-​കു​ടും​ബ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യെ​ന്നും, 25 വ​ർ​ഷ​ത്തി​നി​ടെ 20,868 രോ​ഗി​ക​ൾ​ക്കാ​യി 20 കോ​ടി​യി​ലേ​റെ വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കാ​ൻ​ക​ഴി​ഞ്ഞ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സി​ൽ​വ​ർ ജൂ​ബി​ലി പ്ര​ത്യേ​ക സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​യാ​യി 25 രോ​ഗി​ക​ൾ​ക്ക് അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ, 50 കു​ട്ടി​ക​ളു​ടെ അ​ർ​ബു​ധ ചി​കി​ത്സ സ​ഹാ​യം, 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​ഹാ​യം എ​ന്നി​വ ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്നു.​പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​നി​ൽ ച​ന്ദ്ര​ൻ (പ്ര​സി), കെ.​എ​സ്‌. അ​നി​ൽ കു​മാ​ർ (ജ​ന.​സെ​ക്ര), സ​ന്തോ​ഷ്‌ ജോ​സ​ഫ്‌ - (ട്ര​ഷ) എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടി​വ്, വ​ർ​ക്കി​ങ് ക​മ്മി​റ്റി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും വാ​ർ​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conferencecondolencesKuwaitSilver Jubilee
News Summary - Condolences Kuwait Silver Jubilee Conference
Next Story