അനുശോചന യോഗവും പ്രാർഥന സദസ്സും നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗമായ വി.കെ.പി. ഹമീദലിയുടെ വിയോഗത്തിൽ അനുശോചന യോഗവും പ്രാർഥന സദസ്സും നടത്തി.
മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റും മണ്ഡലം യു.ഡി.എഫ് ചെയർമാനും ഇടക്കാലത്ത് ജില്ല മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഫർവാനിയ സംസ്ഥാന കമ്മിറ്റി ഓഫിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അബ്ദുല്ല കടവത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായിൽ ബേവിഞ്ച ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ ഹസ്സൻ ബല്ല പ്രാർഥനക്ക് നേതൃത്വം നൽകി. തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം, ജില്ലാ വൈസ് പ്രസിഡന്റ് കബീർ തളങ്കര, മണ്ഡലം നേതാക്കളായ അബ്ദുൽ ഹക്കീം അഹ്സനി, ഹാരിസ് മുട്ടുന്തല, നിസാർ മയ്യള, അസീസ് തളങ്കര, മുഹമ്മദലി ബദ്രിയ, റസാക്ക് ചെമ്മനാട്, നവാസ് പള്ളിക്കാൽ, എസ്.എം. ഹമീദ്, അമീർ കമ്മാടം, യൂസുഫ് കൊത്തിക്കാൽ എന്നിവർ സംസാരിച്ചു. ആക്ടിങ് ജന സെക്രട്ടറി ഖാലിദ് പള്ളിക്കര സ്വാഗതവും സെക്രട്ടറി മുത്തലിബ് തെക്കേക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
