അനുശോചന യോഗം
text_fieldsഇന്നസെന്റ് അനുശോചന യോഗത്തിൽ ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര സംസാരിക്കുന്നു
കുവൈത്ത് സിറ്റി: നടനും മുൻ പാർലമെന്റ് അംഗവുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) അനുശോചന യോഗം സംഘടിപ്പിച്ചു. വ്യത്യസ്ത ഭാഷാശൈലിയും അഭിനയ മികവുംകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്നിരുന്ന കലാകാരനും സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഇന്നസെന്റെന്ന് യോഗം വ്യക്തമാക്കി.
അബ്ബാസിയ ട്രാസ്ക് ഓഫിസിൽ നടന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ആന്റോ പാണങ്ങാടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര, ട്രഷറർ ജാക്സൺ ജോസ് എന്നിവർ ഇന്നസെന്റിനെ അനുസ്മരിച്ചു. കേന്ദ്ര സമിതി അംഗങ്ങളും മറ്റു സംഘടന പ്രവർത്തകരും സന്നിഹിതരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

