തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsമലങ്കര കത്തോലിക്ക സഭ കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ധൂപപ്രാർഥനക്ക് നേതൃത്വം നൽകുന്നു
കുവൈത്ത്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ കുവൈത്ത് സെൻ്് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച് ഇടവക എൻഇസികെയിൽ ഫാ. സേവേറിയോസ് തോമസിന്റെ കാർമികത്വത്തിൽ വി കുർബാന നടത്തി.
മലങ്കര കത്തോലിക്ക സഭ കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ധൂപപ്രാർഥനക്ക് നേതൃത്വം നൽകി. അനുശോചന സമ്മേളനത്തിൽ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, ഇടവക വികാരി ഫാ സ്റ്റീഫൻ നെടുവക്കാട്ട്, ഫാ. സി.പി. സാമുവൽ,ഫാ. സിജിൽ ജോസ് എന്നിവർ അനുശോചനം അറിയിച്ചു.
തുടർന്ന് ഇടവകയുടെ അനുശോചനപ്രമേയം ഇടവക സെക്രട്ടറി എബി ജി.വർഗീസ് അവതരിപ്പിച്ചു. ജോൺ കോർ എപ്പിസ്കോപ്പ,ഡോ. തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

