Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്ഥിതി മെച്ചപ്പെട്ടു:...

സ്ഥിതി മെച്ചപ്പെട്ടു: കുട്ടികളാരും കോവിഡ്​ ചികിത്സയിലില്ല

text_fields
bookmark_border
സ്ഥിതി മെച്ചപ്പെട്ടു: കുട്ടികളാരും കോവിഡ്​ ചികിത്സയിലില്ല
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലും നി​ല​വി​ൽ കു​ട്ടി​ക​ൾ കോ​വി​ഡ്​ ചി​കി​ത്സ​യി​ലി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ആ​ഴ്​​ച ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തി​െൻറ സൂ​ച​ക​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ര​ണ്ടു മാ​സ​ത്തി​നി​ടെ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ എ​ണ്ണം 61 ശ​ത​മാ​നം കു​റ​ഞ്ഞു.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ്​ വാ​ർ​ഡു​ക​ളും 50 മു​ത​ൽ 60 ശ​ത​മാ​നം വ​രെ കു​റ​ച്ചി​ട്ടു​ണ്ട്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി നേ​ടാ​ൻ ക​ഴി​ഞ്ഞ​താ​ണ്​ വൈ​റ​സ്​ വ്യാ​പ​ന​ത്തെ ചെ​റു​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. മ​ര​ണ​നി​ര​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രി​ൽ 99.1 ശ​ത​മാ​ന​വും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​രാ​ണ്.

കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്കും കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ണ​ത്തി​ലേ​ക്ക്​ എ​ത്തു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക്​ പോ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ലാ​യി​രി​ക്കും. ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ 50 ശ​ത​മാ​ന​വും ര​ണ്ടു​ ഡോ​സും സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ 90 ശ​ത​മാ​ന​വും പ്ര​തി​രോ​ധ ശേ​ഷി ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, 100 ശ​ത​മാ​നം പ്ര​തി​രോ​ധ​ശേ​ഷി ഉ​ണ്ടാ​കു​മെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന്​ പ​റ​യു​ന്ന​ത്. മാ​സ്​​ക്​ ധ​രി​ക്കു​ക, കൈ ​ക​ഴു​കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കു​ത്തി​വെ​പ്പെ​ടു​ത്ത​വ​രും പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrencovid treatmentCondition improved
News Summary - Condition improved: No children were treated for Covid
Next Story