യു.എസിലെ ആക്രമണത്തെ അപലപിച്ചു
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: പ്രാദേശികവും മേഖലയിലെയും അന്താരാഷ്ട്ര തലങ്ങളിലെയും സംഭവവികാസങ്ങൾ വിലയിരുത്തി മന്ത്രിസഭ യോഗം.
യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. യു.എസ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു. പുതിയ പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങളെയും സൈനിക അപ്‌ഡേറ്റുകളെയും കുറിച്ച് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് വിശദീകരിച്ചു.
ഇറാഖിൽ നിന്ന് വടക്കൻ അതിർത്തി പോസ്റ്റുകൾ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ ആക്രമണത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആക്രമണത്തെ അപലപിച്ച സൗഹൃദ, സഹോദര രാജ്യങ്ങൾക്കും, സംഘടനകൾക്കും മന്ത്രിസഭ നന്ദി അറിയിച്ചു.
വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങൾ, വിദേശകാര്യ മന്ത്രാലയം ഇടപെടൽ എന്നിവയും മന്ത്രിസഭ വിലയിരുത്തി. മേഖലാ വികസനങ്ങളും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സംബന്ധിച്ച് വിദേശകാര്യ മന്ത്രി സൗഹൃദ, സഹോദര രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ നയതന്ത്ര ബന്ധങ്ങളും അവലോകനം ചെയ്തു.
പ്രാദേശിക സൈനിക, സുരക്ഷാ സംഭവവികാസങ്ങൾക്കിടയിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ, അവശ്യ വസ്തുക്കൾ ഉറപ്പാക്കുന്നതിനും സർക്കാർ സന്നദ്ധത ഉയർത്തുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടുകളും മന്ത്രിസഭ അവലോകനം ചെയ്തു.
ഞായറാഴ്ച മുതൽ സർക്കാർ ജീവനക്കാരുടെ ഹാജർ നിരക്ക് 100 ശതമാനമായി ഉയർത്തുന്നതിനും വൈകുന്നേരത്തെ ഷിഫ്റ്റുകൾ ഉൾപ്പെടെ സാധാരണ പ്രവൃത്തി സമയം പുന:സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. സെക്കൻഡറി വിദ്യാർത്ഥികൾക്ക് നേരിട്ട് സ്കൂൾ വിദ്യാഭ്യാസം നൽകുന്നത് പുന:സ്ഥാപിക്കുന്നതിനും അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

