അൽഅഖ്സയിൽ ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങളെ അപലപിച്ച് കുവൈത്ത്
text_fieldsഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരംപ്രതിനിധി മൻസൂർ അൽ ഉതൈബി
ന്യൂയോർക്/ കുവൈത്ത് സിറ്റി: അൽഅഖ്സ മസ്ജിദിൽ ഇസ്രായേൽ ആവർത്തിച്ച് നടത്തുന്ന ലംഘനങ്ങളെ ശക്തമായി അപലപിക്കുന്നതായി കുവൈത്ത്. ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരംപ്രതിനിധി മൻസൂർ അൽഉതൈബി മിഡിൽ ഈസ്റ്റ് സാഹചര്യത്തെക്കുറിച്ചുള്ള സുരക്ഷ കൗൺസിൽ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തുടർച്ചയായി ഉണ്ടാകുന്ന ഈ സംഭവങ്ങൾ, എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളുടെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. മേഖലയിൽ അസ്ഥിരത ഉണ്ടാകുന്നതിനു പുറമെ തീവ്രവാദം, വിദ്വേഷം എന്നിവയുടെ വികാരങ്ങൾ വർധിപ്പിക്കുന്നതിനുള്ള കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജറൂസലമിലെയും ഹറാം അൽശരീഫിലെയും നിയമവിരുദ്ധവും പ്രകോപനപരവുമായ നടപടികൾ, പ്രതിരോധമില്ലാത്ത ഫലസ്തീനികൾക്കെതിരായ ലംഘനങ്ങൾ എന്നിവയുടെ അനന്തരഫലങ്ങൾക്ക് ഇസ്രായേൽ സേനയെ പൂർണമായി ഉത്തരവാദികളാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് സെക്യൂരിറ്റി കൗൺസിൽ അതിന്റെ പങ്ക് വഹിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ടുമാസം മുമ്പ് ഫലസ്തീൻ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലയെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതിനെ കുവൈത്ത് നയതന്ത്രജ്ഞൻ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

