സംയുക്ത അഭ്യാസപ്രകടനത്തിന് സമാപനം
text_fieldsകുവൈത്തും ജോർഡനും തമ്മിലുള്ള സംയുക്ത അഭ്യാസപ്രകടനത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തും ജോർഡനും സംയുക്തമായി നടത്തിയ അഭ്യാസപ്രകടനം സമാപിച്ചു. കുവൈത്ത് 25ാമത് കമാൻഡോ ബ്രിഗേഡ് യൂനിറ്റും ജോർഡൻ പ്രത്യേക സേനയുടെ കിങ് അബ്ദുല്ല II ഗ്രൂപ്പിന്റെ യൂനിറ്റുകളും ചേർന്നാണ് അഭ്യാസപ്രകടനം നടത്തിയത്.
അമ്മാനിലെ കുവൈത്ത് അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ കമാൻഡോ ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ നാസർ അൽ ഒതൈബി, കിങ് അബ്ദുല്ല-2 റോയൽ സ്പെഷൽ ഫോഴ്സ് ഗ്രൂപ് കമാൻഡർ കേണൽ ഹിഷാം അൽ ഹുനൈത്തി, ഇരുരാജ്യങ്ങളുടെയും സായുധസേന ഉദ്യോഗസ്ഥർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. രണ്ടാഴ്ച നീണ്ടുനിന്ന സംയുക്ത അഭ്യാസപ്രകടനം തീവ്രവാദവിരുദ്ധ കഴിവുകൾ ഏകീകരിക്കാനും വികസിപ്പിക്കാനും അനുഭവങ്ങൾ കൈമാറുന്നതും പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത അഭ്യാസങ്ങളുടെ വിപുലീകരണത്തിനും ക്യാമ്പ് വഴിയൊരുക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

