Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​ട്ടാ​മ​ത് ക്രൗ​ൺ​പ്രി​ൻ​സ് ഒ​ട്ട​ക​മേ​ള​ക്ക് സ​മാ​പ​നം

text_fields
bookmark_border
വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
എ​ട്ടാ​മ​ത് ക്രൗ​ൺ​പ്രി​ൻ​സ് ഒ​ട്ട​ക​മേ​ള​ക്ക് സ​മാ​പ​നം
cancel
camera_alt

എ​ട്ടാ​മ​ത് ക്രൗ​ൺ​പ്രി​ൻ​സ് ഒ​ട്ട​ക​മേ​ള​യി​ലെ വി​ജ​യി​ക​ൾ​ക്ക്​ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ത്വാ​ഇ​ഫ്: ത്വാ​ഇ​ഫി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഒ​ട്ട​ക​യോ​ട്ട മൈ​താ​ന​ത്ത് ന​ട​ന്ന എ​ട്ടാ​മ​ത് ക്രൗ​ൺ​പ്രി​ൻ​സ് ഒ​ട്ട​ക​മേ​ള പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ​മാ​പി​ച്ചു. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​വ​സാ​ന​ഘ​ട്ട മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ വി​ത​ര​ണം ചെ​യ്തു.

സൗ​ദി ഒ​ട്ട​ക ഫെ​ഡ​റേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മാ​പ​ന​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കാ​യി​ക മ​ന്ത്രി​യും സൗ​ദി ഒ​ളി​മ്പി​ക്-​പ​രാ​ലി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ, സൗ​ദി ഒ​ട്ട​ക ഫെ​ഡ​റേ​ഷ​ൻ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ അ​മീ​ർ ഫ​ഹ​ദ് ബി​ൻ ജ​ല​വി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

രാ​ജ്യ​ത്തി​െൻറ സം​സ്കാ​ര​ത്തി​െൻറ​യും പൈ​തൃ​ക​ത്തി​െൻറ​യും പ്ര​തീ​ക​മാ​യ ഒ​ട്ട​ക​യോ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്ന കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന് കാ​യി​ക മ​ന്ത്രി ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ടൂ​ർ​ണ​മെൻറി​െൻറ മി​ക​ച്ച സം​ഘാ​ട​ന​ത്തെ​യും മ​ത്സ​ര​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തെ​യും പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം, വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ നേ​രി​ട്ടെ​ത്തി​യ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​ക്ക് പ്ര​ത്യേ​ക ന​ന്ദി​യും അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ച്ച മേ​ള​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി നൂ​റി​ല​ധി​കം ഒ​ട്ട​ക​ങ്ങ​ളും അ​വ​യു​ടെ ഉ​ട​മ​സ്ഥ​രും പ​ങ്കെ​ടു​ത്തു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഹൈ​ൽ - പ​ബ്ലി​ക് വി​ഭാ​ഗ​ത്തി​ൽ സൗ​ദി പൗ​ര​നാ​യ ഉ​ഖാ​ബ് മു​ഹ​മ്മ​ദ് അ​ൽ​ദ​ഹാ​സി​യു​ടെ ഇ​ൻ​തി​ബാ​ഹ് എ​ന്ന ഒ​ട്ട​ക​വും, ഹൈ​ൽ - ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​റി​ലെ ഹി​ജ​ൻ അ​ൽ​ഷ​ഹാ​നി​യ​യു​ടെ ത​റ​ഫ് എ​ന്ന ഒ​ട്ട​ക​വും വി​ജ​യി​ക​ളാ​യി. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വി​ജ​യി​ക​ൾ​ക്ക് വാ​ളും 15 ല​ക്ഷം സൗ​ദി റി​യാ​ൽ വീ​തം സ​മ്മാ​ന​ത്തു​ക​യും ല​ഭി​ച്ചു.

മ​റ്റ് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളാ​യ സ​മൂ​ൽ - പ​ബ്ലി​ക് മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ പൗ​ര​നാ​യ ഹ​മ​ദ് അ​ൽ ആ​മി​രി​യു​ടെ അ​ൽ മാ​ഇ​ദി എ​ന്ന ഒ​ട്ട​ക​വും, സ​മൂ​ൽ - ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹി​ജ​ൻ അ​ൽ​റി​യാ​സ​യു​ടെ ന​ഹാ​ബ് എ​ന്ന ഒ​ട്ട​ക​വും ചാ​മ്പ്യ​ന്മാ​രാ​യി. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് തോ​ക്കും 10 ല​ക്ഷം റി​യാ​ൽ വീ​ത​വു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. മേ​ള​യി​ൽ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി പോ​യ​ൻ​റ്​ ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ത് സൗ​ദി ഒ​ട്ട​ക ഉ​ട​മ​യാ​യ അ​ബ്​​ദു​ല്ല അ​ൽ​ഖ​ഹ്താ​നി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി​യും അ​ഞ്ച്​ ല​ക്ഷം റി​യാ​ൽ കാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Conclusion of the 8th Crown Prince Camel Festival
Next Story