ഐസ് ഹോക്കി ലീഗിന് സമാപനം
text_fieldsഐസ് ഹോക്കി ഫൈനൽ മത്സരത്തിന് ശേഷം വിജയികളും സംഘാടകരും
കുവൈത്ത് സിറ്റി: കുവൈത്ത് വിൻറർ ഗെയിംസ് ക്ലബ് സംഘടിപ്പിച്ച ഐസ് ഹോക്കി ലീഗിന് വിജയകരമായ സമാപനം.ഫൈനലിൽ എതിരാളികളായ സ്റ്റാർസിനെ 10-5ന് പരാജയപ്പെടുത്തി വാരിയേഴ്സ് ജേതാക്കളായി. ആറു ടീമുകൾ പങ്കെടുത്ത ഹോക്കി ലീഗിൽ മൊത്തം 20 മത്സരങ്ങൾ നടന്നു.
ശീതകാല ഒളിമ്പിക് ഗെയിമുകൾ വേനൽക്കാല ഒളിമ്പിക് ഗെയിമുകൾ പോലെ തന്നെ പ്രാധാന്യമുള്ളതിനാൽ അവയെ പിന്തുണക്കാൻ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് ശൈഖ് മുബാറക് ഫൈസൽ അൽ നവാഫ് അസ്സബാഹ് പറഞ്ഞു.
കിരീടം നേടിയതിൽ സന്തോഷമുണ്ടെന്നും ഈ സീസണിലെ മത്സരം കടുത്തതായിരുന്നുവെന്നും വാരിയേഴ്സ് ക്യാപ്റ്റൻ അബ്ദുല്ല അൽ മരാഗി പറഞ്ഞു. അന്താരാഷ്ട്ര ടൂർണമെൻറിനുള്ള ഒരുക്കങ്ങൾക്ക് മത്സരം ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

