മിന അബ്ദുല്ല ക്യാമ്പുകളിൽ സമഗ്രമായ പരിശോധന
text_fieldsകുവൈത്ത് സിറ്റി: ക്യാമ്പിങ് സൈറ്റുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി പൊതു അതോറിറ്റി (ഇ.പി.എ) മിന അബ്ദുല്ല ക്യാമ്പുകളിൽ സമഗ്രമായ പരിശോധന നടത്തി.
കുവൈത്ത് മുനിസിപ്പാലിറ്റിയുമായും ആഭ്യന്തര മന്ത്രാലയവുമായും സഹകരിച്ചായിരുന്നു പരിശോധന. ക്യാമ്പിങ് ഏരിയകളിൽ പരിസ്ഥിതി നിയന്ത്രണങ്ങളും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ, സൗകര്യങ്ങളുടെ വിലയിരുത്തൽ, സുരക്ഷ നടപടികൾ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
അനധികൃത ക്യാമ്പുകൾ പൊളിച്ചുനീക്കുകയും ചെയ്തു.വിനോദ ഇടങ്ങൾ സുരക്ഷിതവും, വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

