13ാം വാർഷികം: ശിഫ അൽ ജസീറ ഫർവാനിയയിൽ 10 ദീനാറിന് ആരോഗ്യ പരിശോധന
text_fieldsകുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫർവാനിയയിൽ 13ാം വാർഷികത്തോടനുബന്ധിച്ച് പത്ത് ദീനാറിന് ഹെൽത് കെയർ സ്പെഷൽ ആരോഗ്യ പരിശോധന സൗകര്യം ഏർപ്പെടുത്തി. ആർ.ബി.എസ് (പ്രമേഹം), സി.ബി.സി, ക്രിയാറ്റിനൈൻ (വൃക്ക പരിശോധന), എ.എൽ.ടി (കരൾ പരിശോധന), ടി.എസ്.എച്ച്, ലിപിഡ് പ്രൊഫൈൽ, യൂറിക് ആസിഡ്, യൂറിൻ അനാലിസിസ് എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നവംബർ 21 മുതൽ 30 വരെയാണ് ഇൗ നിരക്കിന് പ്രാബല്യമുള്ളത്. രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് വരാതെ സൂക്ഷിക്കുകയാണ് എന്ന തത്വത്തിൽ ഉൗന്നിയാണ് സാധാരണക്കാരന് താങ്ങാവുന്ന കുറഞ്ഞ നിരക്കിൽ സമഗ്ര ആരോഗ്യ പരിശോധക്ക് സൗകര്യമൊരുക്കിയതെന്ന് മാനേജ്മെൻറ് അറിയിച്ചു.
ക്ലിനിക്ക് രാവിലെ ഏഴുമുതൽ രാത്രി 12 വരെ പ്രവർത്തിക്കും. എല്ലാ തരത്തിലുള്ള ഇൻഷുറൻസ് കാർഡുകളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഫർവാനിയ പൊലീസ് സ്റ്റേഷന് എതിർവശം മഗാതീർ കൊമേഴ്സ്യൽ കോംപ്ലക്സിന് പിന്നിലാണ് ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ സ്ഥിതി ചെയ്യുന്നത്. ഫോൺ: 24 734 000, 60 749 749 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾ info@shifaaljazeera.com.kw എന്ന മെയിലിലും www.shifaaljazeera.com.kw എന്ന വെബ്സൈറ്റിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

