ഇനി വ്രതകാലത്തിെൻറ നിർവൃതി
text_fieldsകുവൈത്ത് സിറ്റി: വിശ്വാസികൾക്ക് ഇനി വ്രതകാലത്തിെൻറ നിർവൃതി. ഇനിയും തുടരുന്ന കോവിഡ് മഹാമാരിയും അതിെൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പതിവ് രീതികൾ അട്ടിമറിക്കുന്നതാണ് ഇത്തവണയും കാണുന്നത്. കഴിഞ്ഞ റമദാനിൽ പള്ളികൾ അടച്ചിട്ടിരിക്കുകയായിരുന്നുവെങ്കിൽ ഇക്കുറി നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നുവെന്ന ആശ്വാസമുണ്ട്. ഒത്തുകൂടലുകൾക്ക് വിലക്കുള്ളതിനാൽ സംഘടനകളുടെ ഇഫ്താർ പരിപാടികൾ ഇത്തവണയും ഉണ്ടാകില്ല.
മതസംഘടനകൾ ഒാൺലൈനായി ഉദ്ബോധന ക്ലാസുകളും മറ്റു പരിപാടികളും നടത്തുന്നു. ഒാൺലൈൻ പരിപാടികളിൽ നാട്ടിൽനിന്നുള്ള പ്രമുഖ പണ്ഡിതരും വാഗ്മികളും ക്ലാസ് നയിക്കുന്നുണ്ട്. മസ്ജിദുൽ കബീറിൽ ഉൾപ്പെടെ തറാവീഹ് നമസ്കാരം ഉണ്ട്. അന്തർദേശീയ തലത്തിൽ വരെ പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധരെ രാത്രി നമസ്കാരത്തിന് നേതൃത്വം നൽകാൻ ഒൗഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വലിയ ചൂട് അനുഭവപ്പെടുന്നില്ല. നോമ്പ് അവസാനമാവുേമ്പാഴേക്ക് ചൂട് കൂടിയേക്കും. വിവിധ മന്ത്രാലയങ്ങൾക്കു കീഴിൽ പ്രവൃത്തിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ ജോലിക്കുപോകുമ്പോഴും തിരിച്ചുവരുമ്പോഴും നോമ്പ് മുറിക്കുന്ന നേരങ്ങളിലും റോഡുകളിൽ തിരക്ക് പരമാവധി ഒഴിവാക്കാൻ ഗതാഗത വകുപ്പിന് ഉത്തരവ് നൽകിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ ജോലിക്കുപോകുന്ന 8.30 മുതൽ 10.30വരെ തിരക്ക് ഒഴിവാക്കാൻ ട്രക്കുകൾ നിരത്തിലുണ്ടാകാൻ പാടില്ല. വിപണിയിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധന സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. സർക്കാറും സന്നദ്ധ സംഘടനകളും ഒരുക്കുന്ന നോമ്പുതുറ വിഭവങ്ങൾ നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

