Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right65 വ​യ​സ്സി​ന്​...

65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കി
cancel
camera_alt

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ് 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കി.65ന്​ ​മു​ക​ളി​ലു​ള്ള കു​വൈ​ത്തി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ്രാ​യം കൂ​ടി​യ​വ​രി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ഉ​ണ്ടെ​ങ്കി​ൽ എ​ത്ര​യും വേ​ഗം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ ആ​വ​ശ്യ​പ്പെ​ട്ടു. 14 ല​ക്ഷ​ത്തോ​ളം പേ​ർ ആ​ണ്​ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​തി​ൽ എ​ട്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി.

പ്രാ​യം കൂ​ടി​യ​വ​രെ​യാ​ണ്​ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ആ​ദ്യം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​ധ്യാ​പ​ക​ർ, മ​സ്​​ജി​ദ്​ ജീ​വ​ന​ക്കാ​ർ, സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​യും മു​ൻ​ഗ​ണ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ​യും മ​സ്​​ജി​ദു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക്​ മൊ​ബൈ​ൽ യൂ​നി​റ്റു​ക​ളാ​ണ്​ കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന​ത്. പ​ര​മാ​വ​ധി പേ​ർ​ക്ക്​ ​പെ​െ​ട്ട​ന്ന്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​ത്. വാ​ക്​​സി​ൻ ക്ഷാ​മം ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തോ​ടെ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന്​ കു​​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ്​ നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitCovid gulfCovid injection
Next Story