കിടപ്പുരോഗികളുടെ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കിടപ്പുരോഗികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കൽ പൂർത്തിയാക്കി. ആരോഗ്യ മന്ത്രാലയം മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ഉപയോഗിച്ച് താമസ സ്ഥലത്ത് എത്തിയാണ് ആരോഗ്യ കാരണങ്ങളാൽ വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്തവർക്ക് കുത്തിവെപ്പ് എടുത്തത്.അഞ്ച് ആരോഗ്യമേഖലയിലും രണ്ട് മൊബൈൽ യൂനിറ്റുകൾ വീതം നൽകിയാണ് കിടപ്പുരോഗികളുടെ വാക്സിനേഷൻ പൂർത്തിയാക്കിയത്.
കിടപ്പുരോഗികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, ആരോഗ്യപ്രശ്നങ്ങള്‍ മൂലം വാക്സിനേഷന് കേന്ദ്രത്തിലേക്ക് എത്താൻ സാധിക്കാത്തവര്‍ എന്നിവർക്കായാണ് മൊബൈല്‍ വാക്സിനേഷന് യൂനിറ്റുകള്‍ ആരംഭിച്ചത്.
ആരോഗ്യ മന്ത്രാലയം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇത്തരക്കാരുടെ കണക്കെടുക്കുകയും തുടർന്ന് ജീവനക്കാരെ അവരുടെ വീട്ടിലെത്തിച്ച് വാക്സിൻ നൽകുകയുമായിരുന്നു.ഫെബ്രുവരി 12 മുതലാണ് മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ പ്രവർത്തിച്ചത്. ആരോഗ്യ കാരണങ്ങളാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർ ഇനിയുമുണ്ടെങ്കിൽ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചാൽ വീട്ടിലെത്തി കുത്തിവെപ്പ് നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

