ഫലസ്തീൻ സ്ത്രീകളെ അപമാനിച്ചതിൽ പരാതി നൽകി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് മാധ്യമ പ്രവർത്തകനെതിരെ അഭിഭാഷകർ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയതായി റിപ്പോർട്ട്.
ഫലസ്തീനിയൻ സ്ത്രീകളെ പരസ്യമായി അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് ഒരു വ്യക്തിക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർക്ക് പരാതി നൽകിയതായി അഭിഭാഷകനായ അൽ കന്ദരി തന്റെ എക്സ് അക്കൗണ്ടിൽ വ്യക്തമാക്കി.അഭിഭാഷകനായ അഹമ്മദ് അൽ ഹമ്മദിയും ഇതേ വ്യക്തിക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർക്ക് റിപ്പോർട്ട് നൽകി.
ഗസ്സയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ധാർമികമായും സാമൂഹികമായും നിയമപരമായും അസ്വീകാര്യമായ അഭിപ്രായങ്ങൾ പങ്കുവെച്ചതിനാലാണ് പരാതി നൽകിയതെന്നും അൽ ഹമ്മദി പറഞ്ഞു.

