മഴക്കാല മുന്നൊരുക്കം പോരായെന്ന് പരാതി
text_fieldsപൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണി നടത്തുന്നു
കുവൈത്ത് സിറ്റി: മഴക്കാല മുന്നൊരുക്കം തൃപ്തികരമല്ലെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം. പൊതുമരാമത്ത് മന്ത്രാലയത്തിെൻറ തയാറെടുപ്പ് അപര്യാപ്തമാണെന്നാണ് ഒരുകൂട്ടം സ്വദേശികൾ ആക്ഷേപം ഉന്നയിച്ചത്. കഴിഞ്ഞദിവസത്തെ മഴയിലുണ്ടായ ചെറിയ വെള്ളക്കെട്ടുകളുടെ വിഡിയോ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
അതിനിടെ പരാതികൾ പരിശോധിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രാലയം പ്രതികരിച്ചു. മഴക്കു മുന്നോടിയായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം കഴിഞ്ഞമാസങ്ങളിൽ പ്രധാന റോഡുകളിലെയും ഉൾറോഡുകളിലെയും അറ്റകുറ്റപ്പണി നടത്തുകയും ഒാടകൾ വൃത്തിയാക്കി വെള്ളമൊഴുക്ക് ഉറപ്പുവരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ആറു ഗവർണറേറ്റുകളിൽ ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തി. ഒാടകളിലെ മാലിന്യവും മണലും നീക്കി. ഒറ്റപ്പെട്ട പരാതികളാണ് ഇപ്പോൾ ഉള്ളതെന്നും അവ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മൂന്നുവർഷം മുമ്പ് ഒരാഴ്ചക്കിടെ രണ്ടുതവണ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമി രാജിവെച്ചിരുന്നു.
അതിനുശേഷം എല്ലാ വർഷവും മഴക്കാലത്തിനുമുമ്പ് ഉൗർജിതമായ തയാറെടുപ്പും അറ്റകുറ്റ പ്പണികളുമാണ് അധികൃതർ നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

