ദൈവപ്രീതിയിലേക്ക് മത്സരിച്ചോടുക –തൗഫീഖ് മമ്പാട്
text_fieldsകെ.ഐ.ജി ഫഹാഹീൽ- അബുഹലീഫ ഏരിയ ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്ലാമിയ
സംയുക്ത ഇഫ്താർ സമ്മേളനത്തിൽ തൗഫീഖ് മമ്പാട് സംസാരിക്കുന്നു
ഇഫ്താർ സമ്മേളന സദസ്സ്
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫഹാഹീൽ- അബുഹലീഫ ഏരിയ ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്ലാമിയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ഇഫ്താർ സമ്മേളനം മംഗഫ് നജാത്ത് സ്കൂളിൽ നടന്നു. കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള പ്രസിഡന്റ് തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രലോഭനങ്ങളും ശാരീരികാസക്തികളെയും ആത്മീയ ശക്തികൊണ്ട് കടിഞ്ഞാണിടേണ്ട മാസമാണ് റമദാനെന്നും, ഗുണങ്ങൾ നേടിയെടുത്തും ദുസ്വഭാവങ്ങളെ വർജിച്ചും റമദാൻ പ്രജോദനമാകണമെന്നും അദ്ദേഹം ഉണർത്തി. ദൈവപ്രീതിയിലേക്ക് മത്സരിച്ചോടിയടുക്കാനും ആഹാനം ചെയ്തു. കെ.ഐ.ജി അബുഹലീഫ ഏരിയ പ്രസിഡന്റ് മഹ്നാസ് മുസ്തഫ അധ്യക്ഷധവഹിച്ചു.
ഫഹാഹീൽ ഏരിയ പ്രസിഡന്റ് ഉസാമ അബ്ദുൽ റസാഖ് സ്വാഗതവും അൽമദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ ആശംസയും നേർന്നു. വിജ്ദാൻ ഫൈസൽ ഖിറാത്ത് നടത്തി. പ്രോഗ്രാം കൺവീനർ സമീർ മുഹമ്മദ് കോക്കൂർ, ഫൈസൽ അബ്ദുള്ള, നിഹാദ് നാസർ, ഷംസീർ, സോജ സാബിക്, അന്ഷില അംജദ്, സി.കെ.അഹമ്മദ്, അൻവർ ഷാജി, കെ.വി.ഫവാസ് സുൽഫികർ, കെ.എ.അബ്ദുൽ ജലീൽ, അബ്ദുൽ ബാസിത്ത്, ഐ.കെ. അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

