Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅന്യായമായി കേസെടുത്ത...

അന്യായമായി കേസെടുത്ത യുവതിക്ക് നഷ്ടപരിഹാരം

text_fields
bookmark_border
അന്യായമായി കേസെടുത്ത യുവതിക്ക് നഷ്ടപരിഹാരം
cancel

കുവൈത്ത് സിറ്റി: അന്യായമായി കേസെടുത്ത കുവൈത്ത് യുവതിക്ക് 5,001 കുവൈത്ത് ദീനാർ നഷ്ടപരിഹാരം. 31 വർഷമായി നിയമ ക്കുരുക്കിൽ അകപ്പെട്ട യുവതിക്ക് കോടതിയുടെ ഇടപെടൽ വഴിയാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. തെറ്റായ ജുഡീഷ്യൽ നോട്ടീസുകളുടെ ഫലമായി യുവതിക്ക് ഉണ്ടായ ഉപദ്രവത്തിന് നഷ്ടപരിഹാരം നൽകാൻ കുവൈത്ത് കോടതി അഭിഭാഷകന്റെ ഓഫിസിനോട് ഉത്തരവിടുകയായിരുന്നു. അഭിഭാഷകന്റെ ഓഫിസ് മറ്റുള്ളവർക്കുവേണ്ടി ഫയൽചെയ്ത നിരവധി കേസുകളിൽ സ്ത്രീയുടെ പേര് തെറ്റായി ഉൾപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നീതിന്യായ മന്ത്രാലയവുമായി ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് പോർട്ടലിൽനിന്ന് സ്ത്രീയുടെ പേര് നീക്കം ചെയ്യാനും ശ്രമം നടത്തും. നഷ്‌ടപരിഹാര വിധിക്കെതിരെ എതിർകക്ഷി അപ്പീൽപോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrongfully suedCompensation to the woman
News Summary - Compensation to the woman who was wrongfully sued
Next Story