'കോമ്പസ്' ഖുർആൻ പാരായണ മത്സരം: അദ്നാൻ സഊദും ഫിസാനും വിജയികൾ
text_fieldsകുവൈത്ത് സിറ്റി: 'കോമ്പസ്' എന്ന തലക്കെട്ടിൽ ഗൾഫിലെ മലയാളി വിദ്യാർഥികൾക്ക് എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ഗൾഫ് സ്റ്റുഡൻറ്സ് ക്യാമ്പിൽ നടന്ന ഖുർആൻ പാരായണ മത്സരത്തിൽ അദ്നാൻ സഊദ് രണ്ടാം സ്ഥാനവും ഫിസാൻ അബ്ദുൽ ഖാദർ മൂന്നാം സ്ഥാനവും നേടി വിജയികളായി.
കുവൈത്തിന് പുറമെ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലാണ് ഇവർ വിജയികളായത്. ഇരുവരും ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികളാണ്. അദ്നാൻ സഊദ് കൊച്ചി സ്വദേശികളായ നിയാസ് ഇസ്ലാഹി–സുമയ്യ ദമ്പതികളുടെ രണ്ടാമത്തെ മകനും ഫിസാൻ കണ്ണൂർ സ്വദേശികളായ അബ്ദുൽ ഖാദർ–ഷമീന ദമ്പതികളുടെ മൂത്ത മകനുമാണ്. വിജയികളെ കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരിയും വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വിയും അഭിനന്ദിച്ചു.

